Header Ads

ജനിമൃതികളുടെ ഭൂമിയിലൂടെ... [Photos]


ഉത്തരേന്ത്യന്‍ ജീവിതത്തിന്റെ സാമാന്യ താളക്രമമായ വരാണസി, ആത്മീയതയും പൗരാണികതയും ഇഴചേര്‍ന്ന നഗരം. ജീവിതസായാഹ്നങ്ങളില്‍ ഗംഗയിലമര്‍ന്ന് തീരാന്‍ വാനപ്രസ്ഥത്തിലേക്ക് നടന്നുവരുന്ന, ജനിമൃതികളുടെ നിഗൂഢമായ ജ്ഞാനം തിരിച്ചറിയാനെത്തുന്നവരെ മോഹിപ്പിക്കുന്ന നദീതീരം. ശഹനായി കൊണ്ട് പുതുലോകം തീര്‍ത്ത ഉസ്താദ് ബിസ്മില്ലാഖാന്റെ നഗരമാണ് സംഗീതപ്രേമികള്‍ക്ക് വരാണസി. എണ്ണിത്തീര്‍ക്കാനാവാത്തത്ര ആത്മനിഷ്ഠമായ തിരിച്ചറിവുകളേറെ പലവുരു പല ഹൃദയങ്ങളിലേക്ക് പകര്‍ത്തി വച്ചിട്ടുണ്ട് ഈ നഗരം.


വരാണസിയുടെ തെരുവകളിലൂടെ കിരണ്‍ ചന്ദ് പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ 



അഘോരികളുടെ അഘോരികളുടെ വംശാവലികളെ പിന്‍പറ്റാന്‍ കൊതിക്കുന്നവരുണ്ട് ഇവിടെ. ഒറ്റപ്പെട്ട്, നദീതീരങ്ങളില്‍ ധൂപപാനവുമായി അവര്‍ അവരുടെ ലോകങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കും.

ആകാശങ്ങളോളമുയരും അവരുടെ മന്ത്രോച്ചാരണങ്ങള്‍. ഗംഗയിലെ ഓളങ്ങളില്‍ സായന്തനങ്ങളിലെ വെളിച്ചം വീശുമ്പോള്‍ ഇവര്‍ ഇവരോട് തന്നെ സംസാരിക്കും. അഹം ബ്രഹ്മാസ്മിം എന്നുച്ചരിച്ചിരിക്കുന്നുണ്ടായിരുന്നു കണ്ട പകലുകളിലൊക്കെ ഈ മനുഷ്യന്‍. 
ഓരോ ഘട്ടുകള്‍ക്കും നിയോഗങ്ങളേറെയുണ്ട്. തീര്‍ന്ന ജന്മങ്ങള്‍ക്ക് പാപമോചനം നല്‍കുന്ന പോലെ, ചിലയിടങ്ങളില്‍ കാഴ്ചകള്‍ ഇതാണ്. 
ഇവിടെ ആകാശങ്ങള്‍ക്ക് പോലുമുണ്ട് ശാന്തത. പറവകളുടെ ചിറകടിയൊച്ചകളുയരുമ്പോള്‍ ഒരു പ്രാര്‍ത്ഥനയെന്നോണം കേട്ടിരിക്കാമത്രെ. 
കാഷായമാണ് കാശിയുടെ നിറം. ലൗകികതയുടെ നിഷേധം. ആത്മീയതയുടെ പിറവി. ചിലര്‍ക്കത് ഭക്തിയുടെ പാരമ്യം മാത്രം. 
നിറങ്ങളുടെ തിളക്കങ്ങളേക്കാള്‍ നരച്ച കാഴ്ചകളാണ് കാശിയെ സുന്ദരിയാക്കുന്നത്. അതാണ് പട്ടിന്റെ നിറം മങ്ങിയ പരസ്യത്തിന് പോലും ഇത്ര സൗന്ദര്യം.


ശാന്തമാണ് ഇവിടെ. മനസ്സും ശരീരവും. പക്ഷേ, ചിലപ്പോള്‍ ഗംഗയെപ്പോലെ അപ്രവചനീയവും
വാനപ്രസ്ഥമാണിത്. പൂര്‍വ്വഭാരങ്ങളെല്ലാമുപേക്ഷിച്ചുള്ള യാത്ര. ആ യാത്രയ്ക്ക് ആശംസ നേരാതിരിക്കുന്നതെങ്ങനെയാണ്? 
തീരം ചുംബിച്ചൊഴുകുന്ന ഗംഗ. എത്ര ശാന്തമാണ് ആ മുഖം. 
ഗംഗാ ആരതി- ഇതില്ലാതെ അപൂര്‍ണ്ണമാണ് കാശി. ആ പ്രാര്‍ത്ഥനയില്‍ അലിഞ്ഞ് ചേരുന്നതെത്ര ആത്മാക്കളാണ്...

Powered by Blogger.