Header Ads

ടിപ്പു സുല്‍ത്താന്‍: സങ്കീര്‍ണ്ണമായ അഞ്ച് വസ്തുതകള്‍



  • ഒരു വശത്ത് ടിപ്പു ഹിന്ദുക്കളായിരുന്നവരെ വധിക്കുകയും, മറുവശത്ത് ഹിന്ദു ക്ഷേത്രങ്ങൾക്ക് ഉദാരമായി സംഭാവന നൽകുകയും ചെയ്തിരുന്നു. 
  • കൂര്‍ഗിലെ ഹിന്ദുക്കളെ ടിപ്പു വധിക്കുകയും പീഢിപ്പിക്കുകയും ചെയ്തിരുന്ന അതേ സമയം തന്നെ മലബാര്‍ മുസ്ലീങ്ങളെയും പീഢിപ്പിച്ചിരുന്നതായും വധിച്ചിരുന്നതായും ചരിത്രത്തില്‍ കാണാം. 
  • മംഗലാപുരത്ത് കത്തോലിക്കരെ ടിപ്പു കൊന്നൊടുക്കിയതായി പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ മൈസൂരില്‍ ഇന്ന് കാണുന്ന ചരിത്രത്തിലെ ആദ്യത്തെ ചര്‍ച്ചിന്റെ നിർമ്മാണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. 
  • കുടകിലും മലബാറിലും ക്ഷേത്രങ്ങള്‍ നശിപ്പിച്ചത് ടിപ്പുവാണെന്ന് പറയപ്പെടുന്നു. പക്ഷേ, നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്കും ശങ്കരാചാര്യര്‍ സ്ഥാപിച്ച ശൃംഗേരി ആശ്രമത്തിലേക്കും ടിപ്പു ഉദാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം ചരിത്ര രേഖകളാണ്. 
  • അതേ സമയം ദക്ഷിണേന്ത്യയിലെ ഹിന്ദുക്ഷേത്രങ്ങള്‍ അന്നത്തെ കാലത്ത് ഹിന്ദു ഭരണാധികാരികളാലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1759 ൽ തിരുപ്പതി ക്ഷേത്രത്തെ മറാത്തക്കാര്‍ ആക്രമിച്ചത് ഒരു ഉദാഹരണം.

Powered by Blogger.