Header Ads

വാചാടോപം മാത്രമായി മോദിക്ക് തുടരാനാവില്ല: യശ്വന്ത് സിന്‍ഹജി എസ് ടി പരിധിയുടെ നികുതി നിരക്കിന്റെ പുനഃക്രമീകരണം സര്‍ക്കാരിന്റെ പരാജയം തന്നെയാണ്. വെറും വാചാടോപം കൊണ്ട് മാത്രം ഇന്ത്യന്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവില്ല, പറയുന്നത് നടപ്പിലാക്കാന്‍ തയ്യാറാവണം. മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ പറയുന്നു 


ജി എസ് ടിയില്‍ അടുത്തിടെ നടത്തിയ മാറ്റങ്ങള്‍ കൊണ്ട് എന്താണുണ്ടാവുക? 28% സ്ലാബ് വേണ്ടെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

നമ്മള്‍ ആദ്യ ഓര്‍ക്കേണ്ടത് ജി എസ് ടി റേറ്റ് സ്ലാബുകളും അതിലുള്‍പ്പെടുന്ന ഐറ്റങ്ങളും കൃത്യമായ വിധത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടില്ല എന്നതാണ്. 2002ല്‍ ഞാന്‍ കൊണ്ടുവന്ന സെന്റ്രല്‍ വാറ്റ് (വാല്യു ആഡഡ് ടാക്സ്), സ്റ്റേറ്റ് വാറ്റ് എന്നിവയില്‍ കൃത്യമായി എല്ലാ സാധനങ്ങളും ക്രമീകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രധാനപ്പെട്ട കാര്യം, ജി എസ് ടി കൗണ്‍സില്‍ കണക്കിലെടുത്തിരുന്നത് റവന്യൂ ന്യൂട്രല്‍ റേറ്റ് ആയിരുന്നു. അതിന് പുറകില്‍ ഉണ്ടായിരുന്നത് സംസ്ഥാനത്തിനോ, കേന്ദ്രത്തിനോ യാതൊരു നഷ്ടവും സംഭവിക്കരുത് എന്ന ആശയമായിരുന്നു.

ജി.എസ് ടി 'മികച്ചതും, ലളിത'വുമായ ഒരു ടാക്സ് ആണെങ്കില്‍ ഒരൊറ്റ നിരക്ക് മാത്രമേ അതിനുണ്ടാവാന്‍ പാടൂ. അത് വിഷമകരമാണെങ്കില്‍, അവര്‍ക്ക് രണ്ട് നിരക്കുകള്‍ പ്രഖ്യാപിക്കാം. ഒന്ന് സംസ്ഥാന ഗവണ്മെന്റിനും, മറ്റൊന്ന് കേന്ദ്ര ഗവണ്മെന്റിനും ആനുപാതികമായി അതെടുക്കാം. അതും സാദ്ധ്യമല്ല എങ്കില്‍, അവര്‍ക്ക് ഡിമെറിറ്റ് ആന്റ് മീന്‍ റേറ്റ് എന്ന ഫോര്‍മുല ഉപയോഗിക്കാമായിരുന്നു. എന്നാല്‍, അഞ്ച് നിരക്കുകളും അതോടോപ്പം സെസ്സും ചേര്‍ത്ത് ജി എസ് ടിയെ സങ്കീര്‍ണ്ണമാക്കാന്‍ എന്താണ് ജി എസ് ടി കൗണ്‍സിലിനെ പ്രേരിപ്പിച്ചതെന്നോ, എന്ത് നേതൃത്വമാണ് കേന്ദ്ര ധനകാര്യമന്ത്രി ജി എസ് ടി കൗണ്‍സിലിന് കൊടുത്തതെന്നോ എനിക്കറിയില്ല. അത് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇത് ലോബിയിങ്ങിനും, വിവാദങ്ങള്‍ക്കും, നിയമപ്രശ്നങ്ങള്‍ക്കുമിടയാക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. കാരണം, ഈ പ്രഖ്യാപിക്കപ്പെട്ടതിന്റെ യുക്തി ഒട്ടും തന്നെ വ്യക്തമല്ല.

ഇപ്പോള്‍ അവര്‍ ഉണ്ടാക്കിയെടുത്ത എല്ലാ സിസ്റ്റവും അസ്വാഭാവികതകളുള്ളതാണ്. അതുകൊണ്ട്, ഇതില്‍ കാണാനാവുന്ന തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. അത് മറ്റൊന്നുമല്ല, കേന്ദ്ര ധനകാര്യമന്ത്രി ജി എസ് ടിയില്‍ അത്രമാത്രം ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നുള്ളതാണത്.

ഏതൊരു മാറ്റവും പൂര്‍വ്വസ്ഥിതിയിലാക്കുന്നത് പരാജയം അംഗീകരിക്കലാണ്. ഇവിടെ ഒറ്റയടിക്ക് 177 സാധനങ്ങളുടെ നിരക്കുകള്‍ മാറ്റപ്പെടുമ്പോള്‍ എത്രമാത്രം വലിയ പരാജയമാണ് ജി എസ് ടിയില്‍ അവര്‍ക്കുണ്ടായത് എന്ന് ഒന്നാലോചിച്ചുനോക്കൂ.


തിരുത്താന്‍ ബുദ്ധിമുട്ടേറിയ നിലയിലേക്ക് ജി എസ് ടിയുടെ ഭരണക്രമം സങ്കീര്‍ണമായി മാറി എന്നാണോ?

ജി എസ് ടിയെപ്പോലുള്ള മികച്ച ഒരു ആശയം നടപ്പാക്കിയ രീതി കൊണ്ട് മാത്രം പരാജയപ്പെടുകയാണ്. വിജയ് കേല്‍ക്കര്‍ കമ്മിറ്റി 2003ല്‍ ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇതില്‍ നല്ല അറിവുള്ള വ്യക്തിയാണ് അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കേല്‍ക്കറുടെ നേതൃത്വത്തില്‍ ഒരു ചെറിയ സംഘത്തെ രൂപീകരിക്കാന്‍ തയ്യാറാവണം. രണ്ടോ മൂന്നോ ആളുകള്‍ മതി.  അവര്‍ ജി എസ് ടി കൗണ്‍സിലുമായും മന്ത്രിസഭയുമായും സഹകരിച്ച് പ്രവര്‍ത്തിക്കട്ടെ. അവര്‍ക്കിടയില്‍ ആശയവിനിമയങ്ങളിലൂടെ തന്നെ കാതലായ മാറ്റങ്ങള്‍ ജി എസ് ടിയില്‍ കൊണ്ടുവരാന്‍ സാധിക്കും. ടാക്സ് ഫയലിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളും ഈ കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കട്ടെ. എന്നിട്ട് രണ്ട് മാസത്തിനകം അവര്‍ ഒരു തീരുമാനത്തിലെത്തട്ടെ. അങ്ങനെ ചെയ്താല്‍ ഈ ഡിസംബര്‍-ജനുവരി ആവുമ്പോഴേക്കൂം ജി എസ് ടിയുടെ കാര്യത്തില്‍ വ്യക്തമായ ഒരു ധാരണയിലെത്താന്‍ നമുക്ക് സാധിക്കും. 2018 ഫെബ്രുവരിയിലോ ഏപ്രിലോ നടക്കുന്ന ബജറ്റില്‍ അതിന്റെ മാറ്റങ്ങള്‍ വരുത്താനും നടപ്പിലാക്കാനും കാലതാമസമില്ലാതെ സാധിക്കുകയും ചെയ്യും. അങ്ങനെ നമുക്ക് ജി എസ് ടിയെ 'മികച്ചതും, ലളിത'വുമായ ടാക്സ് ആക്കി മാറ്റാനാവും.

താങ്കളുടെ മകനും (ജയന്ത് സിന്‍ഹ) താങ്കളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എങ്ങനെ അതിനോട് പ്രതികരിക്കുന്നു?

എന്റെ രാഷ്ട്രീയ വിദ്യാഭ്യാസം ചന്ദ്രശേഖര്‍, അദ്വാനി, വാജ്പേയീ, എന്നെ ഏറെ പ്രചോദിപ്പിച്ച ജയപ്രകാശ് നാരായണ്‍ എന്നിവരില്‍ നിന്നാണ്. രാഷ്ട്രീയബന്ധങ്ങളില്‍ നിന്ന് വ്യക്തിബന്ധങ്ങള്‍ മാറ്റിനിര്‍ത്തണമെന്നാണ് അവരില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുള്ളതും. നിങ്ങളോടടുത്ത സുഹൃത്തില്‍ നിന്നോ, വ്യക്തിപരമായ അടുപ്പമുള്ള മറ്റാരില്‍ നിന്നോ ഗൗരവമേറിയ രാഷ്ട്രീയാഭിപ്രായങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം. അതുപോലെത്തന്നെ കുടുംബബന്ധങ്ങളെയും കാണാനാവണം. അതൊന്നും നിലപാടുകളെ ബാധിക്കരുത്.

രാഷ്ട്രീയവും വ്യക്തിപരവുമായ ബന്ധങ്ങളെ വ്യത്യസ്തമായി സൂക്ഷിക്കണമെന്ന് താങ്കള്‍ പറയുന്നു. താങ്കളിപ്പോള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി താങ്കള്‍ക്കുള്ള അടുപം എങ്ങനെയാണ്? 

അരുണ്‍ ജെയ്റ്റ്ലിയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ധനകാര്യമന്ത്രി ആയതിന് ശേഷം ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുമുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നതുമാണ്. എന്നാല്‍ ഈ അടുത്ത കാലത്തായി ഞങ്ങള്‍ യാതൊരു ആശയവിനിമയം നടന്നിട്ടില്ല.

ധനകാര്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്ന് താങ്കള്‍ ഒരു മാസം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ ആ നിലപാട് മാറ്റി? 

അതെ. ഒരു മാസം മുമ്പ് ഞാന്‍ അങ്ങനെ പറഞ്ഞിരുന്നു. എന്നാല്‍ ജി എസ് ടിയില്‍ സംഭവിച്ച കുറ്റങ്ങള്‍ അംഗീകരിക്കുകയും, അതില്‍ അപലപിക്കുകയും ചെയ്യുമ്പോള്‍ ആ മന്ത്രി ഒരിക്കലും അധികാരത്തില്‍ തുടരാന്‍ പാടില്ല.

താങ്കള്‍ അല്പദിവസം മുമ്പ് എഴുതിയ ലേഖനത്തിന്റെ പേര് 'ഞാന്‍ ഇപ്പോള്‍ സംസാരിക്കേണ്ടതുണ്ട്' എന്നായിരുന്നു. ആരെങ്കിലും താങ്കളെ നിശബ്ദനാക്കാന്‍ ശ്രമിച്ചിരുന്നോ?

ആ സമയത്ത് ഞാന്‍ രാഷ്ട്രീയമായി തീരെ സജീവമായിരുന്നില്ല. ഞാന്‍ പാര്‍ട്ടി നേതൃത്വവുമായോ, പാര്‍ട്ടി പ്രവര്‍ത്തകരുമായോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുമില്ല. പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒരു വര്‍ഷമായി എന്റെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയും എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് ചുറ്റുമുള്ള ആളുകള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളും, അവരെ അലട്ടുന്ന വിഷയങ്ങളുമെല്ലാം എനിക്ക് മനസ്സിലാക്കാനാവും. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കാണാതെ, അവരെക്കുറിച്ചുള്ള പരസ്യങ്ങളിലും, അവര്‍ നേടുന്ന നേട്ടങ്ങളിലും മാത്രം അഭിരമിച്ച്, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാതെ, ജനങ്ങളുമായി അടുപ്പമില്ലാതെ തുടരുകയാണ്.  ജി എസ് ടിയും കറന്‍സി നിരോധനവും തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. അതെല്ലാം എനിക്ക് കാണാന്‍ സാധിച്ചു. ഈ വിഷയങ്ങളെയെല്ലാം എനിക്ക് ഉയര്‍ത്തിക്കാണിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ആ ലേഖനം എഴുതിയത്. അതുവഴി സര്‍ക്കാര്‍ ഈ വിഷയങ്ങളെ ശ്രദ്ധിക്കുമെന്നായിരുന്നു ഞാന്‍ കണക്കുകൂട്ടിയിരുന്നത്.

രാഷ്ട്രീയ സംസ്കാരത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്. മുമ്പത്തേതില്‍ നിന്ന് എന്ത് വ്യത്യാസമാണ് താങ്കളുടെ കാഴ്ചപ്പാടില്‍ ഉണ്ടായിട്ടുള്ളത്?

രാഷ്ട്രയവും വ്യക്തിപരവുമായ ബന്ധങ്ങള്‍ വേര്‍തിരിച്ച് കാണുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. ആ സംസ്കാരം ഒരു ജനാധിപത്യ ബോധത്തിലൂന്നിയുള്ളതായിരുന്നു. എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ നേതാക്കളും ആ ബോധ്യങ്ങളില്‍ തന്നെ നിലകൊണ്ടവരുമായിരുന്നു. ആരും അവരുടെ ഇഷ്ടാനിഷ്ടങ്ങളെയോ താത്പര്യങ്ങളെയോ സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ നേതാക്കളും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ആരും അഭിപ്രായങ്ങള്‍ പരസ്പരം പറയാന്‍ ഭയപ്പെട്ടിരുന്നില്ല. ഇതെല്ലാമാണ് ഇപ്പോള്‍ ഞാന്‍ കാണുന്നതില്‍ നിന്നും എന്റെ കാലത്തുണ്ടായിരുന്ന മാറ്റം. വെറൂം വാചാടോപങ്ങള്‍ കൊണ്ട് മാത്രം ഇന്ത്യന്‍ ഗവണ്മെന്റിന് തുടരാനാവില്ല, അതെല്ലാം പ്രാവര്‍ത്തികമാക്കാനെങ്കിലും ശ്രമിക്കണം.

2019 ലെ തെരെഞ്ഞെടുപ്പിനെ കുറിച്ച് താങ്കള്‍ അസ്വസ്ഥനാണോ? 

അതെ. ഞാന്‍ ഈ വിഷയങ്ങളെല്ലാം ഉയര്‍ത്തുന്നത് പാര്‍ട്ടിയുടെ ഭാവിയെ കുറിച്ചോര്‍ക്കുന്നതുകൊണ്ടാണ്. 2014നേക്കാള്‍ 2019ല്‍ പാര്‍ട്ടി മുന്നോട്ട് പോവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളെ അഭിമുഖീകരിച്ചേ മുന്നോട്ട് പോവാന്‍ കഴിയൂ.

പ്രധാനമന്ത്രി എല്ലാവരെയും നിയന്ത്രിക്കുന്നു, ധനകാര്യമന്ത്രി പുറത്ത് പോവണം, സര്‍ക്കാര്‍ അവരുടെ പ്രധാന നയങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന നോട്ടുനിരോധനവും ജി എസ് ടിയും പരാജയമാണ് എന്നൊക്കെ താങ്കള്‍ പറയുന്നു. എന്നിട്ട് എന്തുകൊണ്ട് താങ്കള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നു? 

ഉത്തരം വളരെ ലളിതമാണ്. ഞാനെന്റെ രക്തവും വിയര്‍പ്പും ഈ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. 2004ല്‍ ഞങ്ങള്‍ പരാജയപ്പെടുമ്പോള്‍ 2014 വരെ പാര്‍ലിമെന്റിനകത്തും പുറത്തും യു പി എയ്ക്കെതിരെ പോരാടിയതൊക്കെ ഈ പാര്‍ട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് തന്നെയാണ്. തീര്‍ച്ചയായും ഞാന്‍ അവരില്‍ ഒരാളായിരുന്നു. ഇപ്പോഴുമതെ. പിന്നെന്തിന് ഞാന്‍ പുറത്ത് പോവണം.

കടപ്പാട്: ദി ഹിന്ദു
Powered by Blogger.